MCQ 190 TODAY IN HISTORY
❤💛💚💙💜❤💛💚💙💜❤
*ഇന്നത്തെ പ്രത്യേകതകൾ*
〰〰〰〰〰〰〰〰〰〰〰
*നവംബർ 07*
❤💛💚💙💜❤💛💚💙💜❤
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 7 വർഷത്തിലെ 311-ാം ദിനമാണ് (അധിവർഷത്തിൽ 312). വർഷത്തിൽ 54 ദിവസം ബാക്കി*
*🌷ചരിത്രസംഭവങ്ങൾ*
🔹1665 - ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ ലണ്ടൻ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ചു.
🔹1910 - റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു.
🔹1917 - റഷ്യൻ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു.
🔹1990 - ഇന്ത്യൻ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു.
🔹2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോൺകോർഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.
🔹1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.
🔹1867 - പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം.
🔹1861 - ലോകപ്രസിദ്ധമായ മെൽബൺ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു.
🔹1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം.
🔹1929 - ന്യൂയോർക്കിൽ മോഡേൺ ആർട്ട് മ്യൂസിയം ആരംഭിച്ചു.
🔹1991 - മാജിക്ക് ജോൺസൺ താൻ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു.
*🌷ജനനം*
🔹അനുഷ്ക ഷെട്ടി - അനുഷ്ക ഷെട്ടി (തുളു: ಅನುಷ್ಕ ಶೆಟ್ಟಿ) (ജനനം: 7 നവംബർ 1981) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ്. പ്രധാനമായും തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'സൂപ്പർ' എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
🔹അന്റോണിയോ സ്കാർമെത്ത - ചിലിയൻ എഴുത്തുകാരനായ അന്റോണിയോ സ്കാർമെത്ത 1940 നവംബർ 7൹ ചിലിയിലെ അന്റോഫഗാസ്തയിൽ ക്രൊയേഷ്യയിൽ നിന്നും കുടിയേറിയ ദമ്പതികളുടെ മകനായി ജനിച്ചു. ചിലിയിൽ നിന്നും ന്യൂയോർക്കിലെ കൊളംബിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് അദ്ദേഹം സാഹിത്യത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയത്.1967-73 കാലത്ത് ചിലിയിൽ നിന്നും നാടുകടത്തപ്പെട്ട് സ്കാർമെത്ത ബ്യൂണസ് അയേഴ്സിലും, പശ്ചിമ ബർലിനിനും ആയിരുന്നു. 1987ൽ ചിലിയിലേക്കു തിരിച്ചു വന്ന അദ്ദേഹം വിവിധ സർവ്വകലാശാലകളിൽ അദ്ധ്യാപകനായി ജോലി നോക്കി. 2000-2003 കാലത്ത് അദ്ദേഹം ജർമ്മിയിലെ ചിലിയൻ അമ്പാസിഡറായിരുന്നു.
🔹അൽബേർ കാമ്യു - ആൽബർട്ട് കാമ്യു (ഫ്രഞ്ച് ഉച്ചാരണം: [al.bɛʁ ka.my] ( ശ്രവിക്കുക)(ജനനം - 1913 നവംബർ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ്. സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു. 1945-ൽ നൽകിയ ഒരു അഭിമുഖത്തിൽ കാമ്യു ഏതെങ്കിലും തത്ത്വചിന്താധാരയുമായുള്ള ബന്ധത്തെ നിരാകരിച്ചു. “ഞാൻ ഒരു അസ്തിത്വവാദിയല്ല, സാർത്രും ഞാനും ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പേരുകാണുന്നതിൽ എപ്പോഴും അതിശയിക്കാറുണ്ട്”. (ലെ നുവെല്ല് ലിറ്റെറേർ (പുതിയ സാഹിത്യം), നവംബർ 15, 1945).
🔹ആദിത്യ താരെ - ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ആദിത്യ താരെ (ജനനം 7 നവംബർ 1987). മുംബൈ ഇന്ത്യൻസിന്റെ നിലവിലെ വിക്കറ്റ് കീപ്പറാണ്. മുംബൈയ്ക്കുവേണ്ടി പ്രാദേശിക ലീഗുകളിലും കളിച്ചിട്ടുണ്ട്.
🔹എറിക് കാൻഡൽ - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞനും നോബൽ പുരസ്ക്കാര ജേതാവുമാണ് എറിക് കാൻഡൽ.(ജ- നവം: 7, 1929).സ്മരണകളെ മസ്തിഷ്കത്തിൽ സ്മരണകളെ എപ്രകാരമാണ് വിന്യസിച്ചിരിയ്ക്കുന്നത് എന്നതിനുള്ള സൈദ്ധാന്തിക വിശകലനത്തിനാണ് അദ്ദേഹം 2000 ലെ നോബൽ പുരസ്ക്കാരം പങ്കിട്ടത്.
🔹കമൽ ഹാസൻ - ഒരു ഇന്ത്യൻ അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമാണ് കമൽ ഹാസൻ (തമിഴ്: கமல்ஹாசன்) (ജനനം: 1954 നവംബർ 7). ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്ന കമൽ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിടുള്ള ഇദ്ദേഹം തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തന്റെ അഭിനയ ചാതുര്യം തെളിയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ്. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ. 1990-ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. സത്യഭാമ സർവ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ.
🔹കാർത്തിക് (ഗായകൻ) - മനോ കാർത്തിക് (തമിഴ്: கார்த்திக்; ജനനം: 1980 നവംബർ 7) ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.
🔹ചന്ദ്രശേഖര വെങ്കിട്ടരാമൻ -
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.
🔹ചിത്തിര തിരുനാൾ ബാലരാമവർമ്മ - ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (നവംബർ 7, 1912 – ജൂലൈ 19, 1991) തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹമാണ് 1949 വരെ തിരുവിതാംകൂറിനെ ഭരിച്ചത്. തിരുവിതാംകൂറിന്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മുത്ത മകനായി ജനിച്ചു. മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി ശ്രീ പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീ പത്മനാഭദാസന്മാരാണ്, കുലദൈവമായ ശ്രീപത്മനാഭനു വേണ്ടി രാജ്യഭാരം നടത്തുന്നു എന്നാണ് സങ്കല്പം. കവടിയാർ കൊട്ടാരമായിരുന്നു ശ്രീ ചിത്തിര തിരുനാളിന്റെ ഔദ്യോഗിക വസതി. മേജർ ജനറൽ ഹിസ് ഹൈനെസ്സ് ശ്രീ പത്മനാഭദാസ വഞ്ചിപാല സർ ബാലരാമവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാകൂർ മഹാരാജ GCSI, GCIE എന്നായിരുന്നു അദ്ദേഹത്തിന്റെ പുർണ്ണനാമം.
🔹ജേസൺ ഹോൾഡർ - വെസ്റ്റിൻഡീസിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന താരവും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്,ഏകദിന ടീമുകളുടെ നായകനുമാണ് ജേസൺ ഹോൾഡർ(ജനനം നവംബർ 5, 1991)[1] .ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറായ ഹോൾഡർ 2013ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് വെസ്റ്റിൻഡീസിനുവേണ്ടി രാജ്യാന്തരക്രിക്കറ്റിൽ അരങ്ങേറുന്നത്.23 വയസും 72 ദിവസവും പ്രായമുള്ളപ്പോൾ ഏകദിന ക്യാപ്ടനായി നിയമിതനായ ഹോൾഡർ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വെസ്റ്റ് ഇൻഡീസ് കളിക്കാരനാണ്.2015 ക്രിക്കറ്റ് ലോകകപ്പിൽ ഹോൾഡറുടെ നേതൃത്വത്തിൽ വെസ്റ്റിൻഡീസ് ടീം ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെയെത്തി[2] .2015 ഒക്ടോബറിലെ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ഹോൾഡറെ ടെസ്റ്റ് ടീമിന്റെയും നായകനാക്കാൻ വെസ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു.ഇതോടെ ലോകക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനായി ഹോൾഡർ മാറി[3].പാകിസ്താനെതിരെ പത്തോവറിൽ പതിമൂന്ന് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഹോൾഡറുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.ആഭ്യന്തര ക്രിക്കറ്റിൽ ബാർബഡോസ് ട്രിഡെന്റ്സ്,സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.
🔹നന്ദിത ദാസ് - ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു നടിയും സംവിധായികയുമാണ് നന്ദിത ദാസ്. (ജനനം: നവംബർ 7, 1969). നന്ദിത ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായത് 1996 ലെ ഫയർ, 1998 എർത്ത് എന്നീ ചിത്രങ്ങളിലെ വിമർശനാത്മകമായ അഭിനയിത്തിലൂടെയാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഫിരാക് എന്ന ചിത്രം മികച്ച തിരക്കഥക്കുള്ള പുരസ്കാരം സിംഗപ്പൂരിൽ നടന്ന ഏഷ്യൻ ഫെസ്റ്റിവൽ ഓഫ് ഫസ്റ്റ് ഫിലിംസ് മേളയിൽ ലഭിച്ചു.
🔹ബിപിൻ ചന്ദ്രപാൽ - ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രശസ്തനാണ് ബിപിൻ ചന്ദ്രപാൽ (ബംഗാളി: বিপিন চন্দ্র পাল) ( നവംബർ 7, 1858 - മേയ് 20, 1932). ലാൽ ബാൽ പാൽ ത്രയത്തിലെ മൂന്നാമനാണ് ബിപിൻ ചന്ദ്ര പാൽ. അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തനരംഗത്തുണ്ടായിരുന്ന ഒരു നേതാവായിരുന്നു ബിപിൻ ചന്ദ്ര പാൽ. ദേശഭക്തിയുടെ പ്രവാചകൻ എന്നാണ് അരബിന്ദോ ഘോഷ് ബിപിൻ ചന്ദ്ര പാലിനെ വിശേഷിപ്പിച്ചത്. പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
🔹മുല്ലപ്പള്ളി രാമചന്ദ്രൻ - പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും വടകര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും, ആണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം 1984 മുതൽ 1998 വരെ കണ്ണൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭാംഗമായിട്ടുണ്ട്
🔹മേരി ക്യൂറി - അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.
🔹റിതുപർണ്ണ സെൻഗുപ്ത - ഒരു ബംഗാളി ചലച്ചിത്ര നടിയാണ് റിതുപർണ്ണ സെൻ ഗുപ്ത. (ബംഗാളി: ঋতুপর্ণা সেনগুপ্তা) , (ജനനം: 7 നവംബർ, 1971).
🔹റൈമ സെൻ - ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് റൈമ സെൻ ( ബംഗാളി: রাইমা সেন; ജനനം: നവംബർ 7, 1979) .
🔹ലക്ഷ്മി ഗോപാലസ്വാമി - ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി
🔹സമർ മുഖർജി -ലോക്സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവാണ് സമർ മുഖർജീ ( 7 നവംബർ 1912 - 18 ജൂലൈ 2013)). 1971 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ പശ്ചിമബംഗാളിലെ ഹൗറ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. മരണമടയുന്നതു വരെ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
🔹ഹെലൻ സുസ്മാൻ - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഒരു വനിതയായിരുന്നു ഹെലൻ സുസ്മാൻ (Helen Suzman) (ജനനം 7 നവമ്പർ 1917 – മരണം 1 ജനുവരി 2009). 1961 മുതൽ 1974 വരെയുള്ള 13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്നു.
*🌷മരണം*
🔹അപ്പു നെടുങ്ങാടി - മലയാള സാഹിത്യത്തിൽ നോവൽ വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു അപ്പു നെടുങ്ങാടി. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി.
🔹അലക്സാണ്ടർ ദുബ്ചെക് - ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ്നേതാവും പരിഷ്കരണവാദിയുമായിരുന്നു അലക്സാണ്ടർ ദുബ്ചെക്.(ജനനം: 27 നവം: 1921 – 7 നവം:1992 ). 1968-69 കാലത്ത് ദുബ്ചെക്ക് ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രാഗ് വസന്തം (Prague Spring) എന്നറിയപ്പെടുന്നു. 1969-ൽ സോവിയറ്റു സേനയുടെ കടന്നാക്രമണത്തെ തുടർന്ന് ഭരണത്തിൽ നിന്നു പുറത്താക്കപ്പെട്ട അദ്ദേഹം, കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തിരോധാനത്തെ തുടർന്ന് 1989-ൽ ചെക്ക്-സ്ലോവാക് പാർലമെന്റിന്റെ ചെയർമാനായി.
🔹കനു ഗാന്ധി - ഗാന്ധിജിയുടെ കൊച്ചുമകനും നാസയിലെ മുൻ ശാസ്ത്രജ്ഞനുമായിരുന്നു കനുഭായ് രാംദാസ് ഗാന്ധി എന്ന കനു ഗാന്ധി. ഗാന്ധിജിയുടെ പുത്രനായ രാംദാസ് ഗാന്ധിയുടെ പുത്രനാണ് കനു (മ: 2016 നവം:7). അമേരിക്കയിലെ നാല് പതിറ്റാണ്ടുകൾ നീണ്ട വാസത്തിനുശേഷം 2014ലാണ് അദ്ദേഹം ഗുജറാത്തിലേക്കു തിരിച്ചെത്തിയത്. പിന്നീട് സൂരത്തിലെ രാധാകൃഷ്ണ ക്ഷേത്രം ട്രസ്റ്റ് നടത്തുന്ന ആശ്രമത്തിലായിരുന്നു കനുവും അദ്ദേഹത്തിന്റെ പത്നി ശിവലക്ഷ്മിയും താമസിച്ചത്. ദണ്ഡിയാത്രയുമായി ബന്ധപ്പെട്ട് ആറു വയസുകാരനായ കുട്ടി ഗാന്ധിജിയുടെ ഊന്നുവടിയുടെ ഒരറ്റത്തു പിടിച്ചുകൊണ്ട് കടൽത്തീരത്തുകൂടി ഓടുന്ന ചിത്രം അതിപ്രശസ്തമാണ്. അത് കനു ഗാന്ധിയായിരുന്നു. 1937-ൽ മുംബൈയിലെ ജുഹു ബീച്ചിൽ വച്ചു പകർത്തിയ ചിത്രമാണ് അത്.
🔹ചിദംബരം സുബ്രമണ്യം - ചിദംബരം സുബ്രമണ്യം (തമിഴ്: சிதம்பரம் சுப்பிரமணியம்) ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു..
🔹ജെയിംസ് ജോസഫ് ടുനെ - അമേരിക്കൻ ബോക്സിങ് താരമാണ് ജെയിംസ് ജോസഫ് ടുന. 1919 - ൽ സർവീസസ് ചാമ്പ്യൻഷിപ്പ് നേടിയതോടെ ടുനെ ലോകശ്രദ്ധയാകർഷിച്ചു.
🔹ജോ ഫ്രേസിയർ - ലോകപ്രസിദ്ധ അമേരിക്കൻ(17) ബോക്സിങ് താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്നു ജോ ഫ്രേസിയർ(ജനുവരി 12, 1944 – നവംബർ 7, 2011). സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ഫ്രേസിയർ കരിയറിലെ 37 ഹെവിവെയ്റ്റ് പോരാട്ടങ്ങളിൽ നാലെണ്ണത്തിൽമാത്രമാണ് കീഴടങ്ങിയിട്ടുള്ളത്. രണ്ടെണ്ണം ഫോർമാനെതിരെയും രണ്ടുമത്സരത്തിൽ ലോക ബോക്സിങ്ങിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മുഹമ്മദലിയോടും പരാജയപ്പെട്ടു. 1970 മുതൽ 1973വരെ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.
🔹പി.വി. ഉറുമീസ് തരകൻ -കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു പാറായിൽ ഉറുമീസ് തരകൻ(26 ഫെബ്രുവരി 1906 - 7 നവംബർ 1986). 1948 ലെ തിരു - കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥത്തിനാണ് 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.
🔹വിൽ ഡുറാന്റ് - വില്യം ജെയിംസ് ഡുറാന്റ് (1885 നവംബർ 5 – 1981 നവംബർ 7) ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ഉപകരിച്ച ഒട്ടേറെ ഗ്രന്ഥങ്ങളുടെ പേരിൽ പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, 1935-നും 1975-നും ഇടക്ക് പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ പേരിലാണ്. 1926-ൽ പ്രസിദ്ധീകരിച്ച തത്ത്വചിന്തയുടെ കഥ ഡുറാന്റിന്റെ പ്രസിദ്ധമായ മറ്റൊരു രചനയാണ്. ഡുറാന്റുമാർക്ക് 1967-ൽ പുലിറ്റ്സർ സമ്മാനവും 1977-ൽ അമേരിക്കൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യസമ്മാനവും ലഭിച്ചു.
*🌷മറ്റു പ്രത്യേകതകൾ*
🔹ക്യാൻസർ ബോധവൽക്കരണ ദിനം
🔹സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം
Comments
Post a Comment