MCQ 337
👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ - അനാർക്കി (Anarchy)
👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ - ഓട്ടോക്രസി (Autocracy )
👉 ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ - ബ്യൂറോക്രസി (Bureaucracy)
👉 ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ - ഗൈനാർക്കി (Gynarchy)
👉 ഭരണ സംവിധാനം രാജാവിനാൽ നടത്തപ്പെടുന്ന അവസ്ഥ - മൊണാർക്കി (Monarchy)
👉 ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ - ഒലിഗാർക്കി (Oligarchy)
👉 ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ - പ്ലൂട്ടോക്രസി (Plutocracy)
👉 ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ നടത്തപ്പെടുന്ന അവസ്ഥ - ഡെമോക്രസി (Democracy)
👉 ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം - ഗ്രീസ്
👉 ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം - അമേരിക്ക
👉 ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന - ബ്രിട്ടൻ
👉 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന - അമേരിക്ക (USA)
👉 ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന - അമേരിക്ക (USA)
👉 ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന - ഇന്ത്യ
👉 അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം - ഇസ്രയേൽ , ബ്രിട്ടൻ
👉 ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
👉 പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് - ബ്രിട്ടൻ
👉 ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം - ഗ്രീസ്
Comments
Post a Comment