MCQ 364
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത ആരാണ്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : വി എസ് രമാദേവി
❇ഹിമാചൽ പ്രദേശ്, കർണാടക എന്നി സംസ്ഥാനങ്ങളുടെ ഗവർണറായി സേവനമനുഷ്ഠിച്ച വി എസ് രമാദേവിയാണ് ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യ വനിത
❇MA, LLM ബിരുദം നേടിയശേഷം ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകയായ അവർ പിന്നീട് കേന്ദ്രസർക്കാർ സർവീസിൽ ചേർന്നു.
നിയമ നിർമ്മാണ വിഭാഗം സെക്രട്ടറി, നിയമ കമ്മീഷൻ മെമ്പർ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
❇1990 നവംബർ 26 മുതൽ ഡിസംബർ 11 വരെ മാത്രമാണ് ഇവർ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്നത്.
❇ഏറ്റവും കുറച്ചുകാലം ഈ പദവി വഹിച്ച വ്യക്തിയാണ് രമാദേവി. ഇവർക്കു ശേഷം ആ പദവിയിൽ ടി.എൻ. ശേഷൻ നിയമിതനായി.
❇1993 മുതൽ നാലുകൊല്ലം രമാദേവി രാജ്യസഭാ സെക്രട്ടറി ജനറൽ ആയിരുന്ന അവർ 1997 ജൂലായ് 26 മുതൽ 1999 ഡിസംബർ 1 വരെ ഹിമാചൽ പ്രദേശിലും 1999 ഡിസംബർ 2 മുതൽ 2002 മെയ് 20 വരെ കർണാടകയിലും ഗവർണറായിരുന്നു.
❇കർണാടകയിലെ ആദ്യ വനിതാ ഗവർണറും രമാദേവി ആണ്
❇മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലവൻ
✅സധാരണയായി ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഈ പദവിയിലേക്ക് നിയമിക്കപ്പെടാറുള്ളത്.
✅രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. പദവിയിൽ 6 വർഷം തികയുന്നതോ 65 വയസ്സ് തികയുന്നതോ (ഇതിലേതാണ് ആദ്യം) വരെയാണ് കാലാവധി.
✅ 21 മാർച്ച് 1950 മുതൽ 19 ഡിസംബർ 1958 വരെ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന *സുകുമാർ സെൻ ICS* ആണ് ആദ്യ ഇലക്ഷൻ കമ്മീഷണർ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Comments
Post a Comment