MCQ 455
ഇന്നത്തെ പ്രത്യേകതകൾ
〰〰〰〰〰〰〰〰〰
നവംബർ 22
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 22 വർഷത്തിലെ 326-ാം ദിനമാണ് (അധിവർഷത്തിൽ 327). വർഷത്തിൽ 39 ദിവസം ബാക്കി.*
*🌷ചരിത്രസംഭവങ്ങൾ*
🔹1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻഖാമന്റെ കല്ലറ തുറന്നു
🔹1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി
🔹1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു
🔹1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി
🔹1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർവീസ് ആരംഭിച്ചു
🔹1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു.
🔹2005 - ആൻജല മെർക്കൽ ആദ്യ ജർമ്മൻ വനിതാ ചാൻസലറായി
*🌷ജന്മദിനങ്ങൾ*
🔹ഓസ്കർ പിസ്റ്റോറിയസ് - പ്രമുഖ ദക്ഷിണാഫ്രിക്കൻ അത്ലറ്റാണ് ഓസ്കർ പിസ്റ്റോറിയസ് (ജനനം : 22 നവംബർ 1986). കാലുള്ളവർക്കൊപ്പം കൃത്രിമക്കാലുകളിൽ ഒളിമ്പിക്സിൽ മത്സരിച്ച് ശ്രദ്ധ നേടി. 'ബ്ലേഡ് റണ്ണർ' എന്നുമറിയപ്പെടുന്നു. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ് കാർബൺ ഫൈബറുകൾ കൊണ്ടുള്ള ബ്ലേഡുകൾ ഘടിപ്പിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. ഭിന്നശേഷിയുള്ളവർക്കായുള്ള പാരാലിമ്പിക്സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.
🔹ദിലീപ് ടിർക്കി - ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരമാണ് ദിലീപ് ടിർക്കി.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പെനാലിറ്റി കിക്കുകളിലാണ്.ഏറ്റവും മികച്ച ഡിഫൻഡറുകളിൽ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.ഗോൾ പോസ്റ്റുകൾക്കു മുൻപിൽ അദ്ദേഹത്തിന്റെ മാർക്കിങ്ങുകൾ ശ്രദ്ദേയമാണ്.ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.2012 മാർച്ച് 22 ൻ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലതെ തിരഞ്ഞെടുത്തു
🔹ബില്ലി ജീൻ കിംഗ് - അമേരിയ്ക്കൻ ടെന്നീസ് കളിക്കാരിയായിരുന്ന ബില്ലി ജീൻ കിങ്. കാലിഫോർണിയായിലെ ലോങ് ബീച്ചിൽ 1943 നവംബർ22 നു ജനിച്ചു.ബില്ലി ആകെ 39 ഗ്രാൻഡ്സ്ളാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 12 വ്യക്തിഗത കിരീടങ്ങൾ, 16 വനിതകളുടെ ഡബിൾസ്, 11 മിക്സഡ് ഡബിൾസ് ഇവ ഉൾപ്പെടുന്നു.അമേരിയ്ക്കയിൽ നിന്നുള്ള ഒന്നാം നമ്പർ കളിക്കാരിയുമായിരുന്നു ബില്ലി. വിറ്റ്മാൻ കപ്പിലും,ഫെഡറേഷൻ കപ്പിലും അമേരിയ്ക്കയെ ബില്ലി പ്രതിനിധീകരിച്ചിട്ടുണ്ട്.ഫെഡറേഷൻ കപ്പിനുള്ള മത്സരത്തിൽ അമേരിയ്ക്കൻ സംഘത്തെ 3 പ്രാവശ്യം നയിച്ചതും ഇവരായിരുന്നു. അമേരിയ്ക്കൻ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ ബില്ലി ജീൻ കിങ് നേടിയിട്ടുണ്ട്.
🔹മീരാബെൻ - ബ്രിട്ടീഷ് റിയർ അഡ്മിറലായിരുന്ന സർ എഡ്മണ്ട് സ്ലെയിഡിന്റെ പുത്രി മാഡെലിൻ സ്ലെയിഡ് (22 നവംബർ 1892 – 20 ജൂലൈ 1982) ആണ് പിന്നീട് ഇംഗ്ലണ്ടിലെ ജീവിതം ഉപേക്ഷിച്ച് ഗാന്ധിജിയുടെ ശിഷ്യയായിത്തീർന്നപ്പോൾ മീരാബെൻ ആയിമാറിയത്. ഗാന്ധിജിയാണ് മീരാബെന്നിനെ ആദ്യമായി അങ്ങനെ വിളിച്ചത്.
🔹ശാന്തി ഘോഷ് - ഒരു ഇന്ത്യൻ വനിതാ വിപ്ലവകാരിയാണ് ശാന്തി ഘോഷ് (1916 നവംബർ 22 - 1989).ഇവർ ശാന്തി ഗോസ് എന്ന പേരിലും അറിയപ്പെടുന്നു. പതിനഞ്ചാം വയസ്സിൽ സുനീതി ചൗധരിയുമായി ചേർന്ന് ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തി. വർഷങ്ങൾക്കു ശേഷം ജയിൽ മോചിതയായ ശാന്തി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും പ്രവർത്തിച്ചു. പശ്ചിമ ബംഗാൾ നിയമനിർമ്മാണ സഭയിലും സമിതിയിലും അംഗമായിരുന്നു.
🔹സേവിയർ ഡോഹർട്ടി - സേവിയർ ഡോഹർട്ടി (ജനനം: 22 നവംബർ 1982, ടാസ്മാനിയ, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയ ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥനത്തിൽ അദ്ദേഹം 2010 നവംബറിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ മാസം തന്നെ അദ്ദേഹം ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.
*🌷ചരമവാർഷികങ്ങൾ*
🔹എം. ബാലമുരളീകൃഷ്ണ - ഒരു കർണാടകസംഗീത വിദഗ്ദനും, നിരവധി വാദ്യോപകരണങ്ങളിൽ വിദ്വാനും പിന്നണിഗായകനും, അഭിനേതാവുമായിരുന്നു മംഗലംപള്ളി ബാലമുരളീകൃഷ്ണ
🔹എം.ജി.കെ. മേനോൻ - ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോൻ (28 ആഗസ്ററ് 1928 - 22 നവംബർ 2016). വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. പദ്മശ്രീ (1961), പദ്മഭൂഷൺ (1968), പദ്മവിഭൂഷൺ (1985) എന്നീ പുരസ്ക്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.
🔹കെ.പി.എസ്സ്. മേനോൻ (സീനിയർ) - നയതന്ത്രജ്ഞനും,എഴുത്തുകാരനുമായ കുമാര പദ്മനാഭ ശിവശങ്കര മേനോൻ (ഒക്ടോബർ 18, 1898 – നവം:22, 1982) ഒറ്റപ്പാലം സ്വദേശിയും അഭിഭാഷകനുമായ കുമാരമേനോന്റെയും,ജാനമ്മയുടേയും പുത്രനായി കോട്ടയത്തു ജനിച്ചു. കെ.പി.എസ്സ്. മേനോൻ (സീനിയർ) എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം കോട്ടയം സി.എം.എസ് സ്കൂളിൽ നിന്നാണ് നേടിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിലും ഓക്സ്ഫഡിലും പഠനം തുടർന്ന കെ.പി.എസ്സ്. മേനോൻ ഓക്സ്ഫഡിൽ പഠിയ്ക്കുന്ന കാലത്ത് 'ഓക്സ്ഫഡ് മജ്ലിസി'ന്റെ അദ്ധ്യക്ഷനുമായിരുന്നു.
🔹ജോൺ എഫ്. കെന്നഡി - അമേരിക്കൻ ഐക്യനാടുകളുടെ 35 മത്തെ പ്രസിഡണ്ട് ആയിരുന്നു ജെ.എഫ്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ജോൺ എഫ്. കെന്നഡി അഥവ ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. അമേരിക്കയിൽ പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി. ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
🔹ടി.ടി. സൈനോജ് - ഒരു മലയാളചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.ടി. സൈനോജ് (1977 ഫെബ്രുവരി 21 - 2009 നവംബർ 22). ഇവർ വിവാഹിതരായാൽ എന്ന മലയാളചിത്രത്തിലെ "എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്..." എന്നു തുടങ്ങുന്ന സൈനോജ് ആലപിച്ച ഗാനം ജനപ്രിയ ഹിറ്റുകളിലൊന്നായിരുന്നു.
🔹പി. ഗോവിന്ദപിള്ള - മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, ഗ്രന്ഥകാരൻ,പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ജി. എന്ന പി.ഗോവിന്ദപിള്ള(മാർച്ച് 25 1926- നവംബർ 22 2012).
🔹പി.എ. ബക്കർ - ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി.എ. ബക്കർ (1940-1993).
🔹മങ്കട രവിവർമ - മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു. മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ (1926 ജൂൺ 4 - 2010 നവംബർ 22)
🔹മേ വെസ്റ്റ് - അമേരിക്കയിൽ നിന്നുള്ള ഒരു അഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് (ജനനം ഓഗസ്റ്റ് 17, 1893 – മരണം നവംബർ 22, 1980). തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും, പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
Comments
Post a Comment