MCQ 495

*ഭരണഘടനയുടെ പിറവി

▶ക്യാബിനറ്റ് മിഷന്റെ ചർച്ചകളുടെ ഫലമായാണ് ഭരണഘടനാ നിർമ്മാണസഭ വന്നത്.

▶ഭരണഘടനാ നിർമാണ സഭാ തിരഞ്ഞെടുപ്പ് നടന്നത് 1946ൽ.

▶സഭയിലെ ആകെ അംഗങ്ങൾ:389.

▶292 പേരെ വിവിധ പ്രവിശ്യകളിൽ നിന്ന് തിരഞ്ഞെടുത്തു.

▶നാട്ടുരാജ്യങ്ങളിൽ നിന്ന് 93 പേർ.

▶ചീഫ് കമ്മീഷണേഴ്സ് പ്രൊവിൻസിൽ നിന്ന് 4 പേർ.

▶ഏറ്റവും കൂടുതൽ അംഗങ്ങൾ: UP യിൽ നിന്ന്; 55 പേർ.

▶തിരുവിതാംകൂറിൽ നിന്ന് 6 പേർ, ▶കൊച്ചിയിൽ 1 അംഗം.

▶സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടി ഫ്രാങ്ക് ആൻറണി, പാഴ്സി സമുദായത്തിന് H.P മോഡിയും പ്രതിനിധാനം ചെയ്തു.

▶ഭരണഘടനാ നിർമാണസഭ രൂപം കൊണ്ടത്: 1946 Dec 6 ന്.

▶സഭയുടെ ആദ്യയോഗം:1946 Dec 9 ന്, ഡൽഹിയിലെ Constitution ഹാളിൽ.

▶ആദ്യയോഗത്തിൽ പങ്കെടുത്തവർ: 217 പേർ. (9 വനിതകൾ)

▶ആദ്യയോഗത്തിൽ സംസാരിച്ചത്: ആചാര്യ കൃപലാനി.

▶ആദ്യയോഗത്തിൽ വച്ച് സഭയുടെ ▶താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തത്: സച്ചിദാനന്ദ സിൻഹ.

▶1946 Dec 11 ന് സ്ഥിരം അധ്യക്ഷനായി ഡോ.രാജേന്ദ്രപ്രസാദിനെയും,ഉപാധ്യക്ഷനായി H.Cമുഖർജിയെയും തിരഞ്ഞെടുത്തു.

▶ആകെ 11 സെഷനുകളിലായി 166 ദിവസം സഭ സമ്മേളിച്ചു.

▶1947 Dec 13 ന് നെഹ്റു, ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.

▶1947 Jan 22 ന് സഭ, ലക്ഷ്യപ്രമേയം അംഗീകരിച്ചു.

▶ഭരണഘടനാ നിർമ്മാണസഭ,ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി മാറിയത്: 1947 Aug 14 ന്.

▶അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്.

▶കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്.

▶1947 Nov 17 ന് G.V മൗലങ്കാർ സഭയുടെ സ്പീക്കർ ആയി.

▶1949 Nov 26 ന് ഭരണഘടനയെ സഭ അംഗീകരിച്ചു.

▶ഭരണഘടനാ നിർമ്മാണസഭ അവസാനമായി സമ്മേളിച്ചത്: 1950 Jan 24 ന്.

▶അവസാന സമ്മേളനത്തിൽ ഭരണഘടനയിൽ ഒപ്പിട്ടവർ:284 പേർ.

▶ഇന്ത്യൻ ഭരണഘടന നിലവിലായത്: 1950 Jan 26 ന്.

▶ഭരണഘടനാ നിർമ്മാണസഭ ഇല്ലാതായത്: 1950 Jan 26 ന്.

▶1952ലെ പൊതുതിരഞ്ഞെടുപ്പ് വരെ താത്കാലിക പാർലമെന്റായത്: ഭരണഘടനാ നിർമ്മാണസഭ.

Comments