MCQ 90

🦈 മത്സ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും 🦈

🐟കൺപോളകളില്ലാത്ത ജലജീവി
മത്സ്യം

🐟കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ
മത്സ്യം

🐟കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ

🐟ഇന്ത്യയുടെ ദേശീയ മത്സ്യം
അയ്ക്കൂറ (മാക്രൽ)

🐟പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ബാർബഡോസ്

🐟പിരാനാ മത്സ്യങ്ങൾക്ക് പേരുകേട്ട നദി
ആമസോൺ

🐟ജനിതക എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം
ഗ്ലോ ഫിഷ്

🐟നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം
നോർവെ

🐟ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം
പസഫിക് സമുദ്രം

🐟മിസ് കേരള എന്നറിയപ്പെടുന്നത്
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യം

🐟ഭൂമുഖത്ത് മത്സ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ട യുഗം
പാലിയോസോയിക് യുഗം

🐟ചാളക്കടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം
ഉത്തര അത് ലാന്റിക് സമുദ്രം

🐟മത്സ്യങ്ങൾ ഇല്ലാത്ത കടൽ എന്നറിയപ്പെടുന്നത്
ചാവുകടൽ

🐟മത്സ്യങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്
ഡെവോണിയൻ കാലഘട്ടം

🐟ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്
ഡോൾഫിൻ

🐟ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്
ഡോൾഫിൻ

🐟ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി
ഡോൾഫിൻ

🐟അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
എയ്ഞ്ചൽ ഫിഷ്

🐟ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്
സ്രാവ്

🐟മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
സ്രാവ്

🐟മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജന്തുക്കൾ
ഡോൾഫിനും തിമിംഗലവും

🐟വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം
ഈൽ മത്സ്യം

🐟കൊതുകിന്റെ ലാവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം
ഗാംബൂസിയ

🐟മത്സ്യ എണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
ജീവകം എ

🐟ബോംബെ ഡക്ക് എന്നറിയപ്പെടുന്നത്
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരിനം മത്സ്യം

🐟മത്സ്യബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ജപ്പാൻ

🐟മത്സ്യം വളർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം
ചൈന

🐟ഏറ്റവും കൂടുതൽ മത്സ്യ വർഗ്ഗങ്ങളുള്ള രാജ്യം
ഇന്ത്യ

🐟മത്സ്യങ്ങളുടെ പ്രജനനകാലം
ജൂൺ- ജൂലൈ മാസങ്ങൾ

🐟മത്സ്യങ്ങളെ കുറിച്ചുളള പഠനം
ഇക്തിയോളജി

🐟ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം
സീലാകാന്ത്

🐟കടൽക്കുതിര എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോകാമ്പസ്

🐟പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം
ഹിപ്പോക്കാമ്പസ്

🐟ലോകത്തിലെ ഏറ്റവും വലിയ മത്സ്യം
വെയിൽ ഷാർക്ക് (തിമിംഗല സ്രാവ്)

🐟ഏറ്റവും ചെറിയ മത്സ്യം
പീഡോസിപ്രിസ്

🐟ഏറ്റവും വലിയ തരുണാസ്ഥി മത്സ്യം
സ്രാവ് (തലയ്ക്കുള്ളിലാണ് സ്രാവിന്റെ ചെവി കാണപ്പെടുന്നത്)

🐟ഏറ്റവും വലിയ ശുദ്ധജല മത്സ്യം
ജയിന്റ് ക്യാറ്റ്ഫിഷ്

🐟ഏറ്റവും വിഷം കൂടിയ മത്സ്യം
പഫർ മത്സ്യം

🐟ഒരു തരുണാസ്ഥി മാത്രമുള്ള മത്സ്യം
തിരണ്ടി

🐟ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മത്സ്യം
ബ്രിസിൽ മൗത്ത്

Comments